സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും പിടിക്കാതെ പൊലീസിന്‍റെ പ്രഹസനം

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു
മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു Police drama without arresting Siddique who was in Kochi
സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും പിടിക്കാതെ പൊലീസിന്‍റെ പ്രഹസനം
Updated on

കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ സിദ്ദിഖ് അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ നേരിട്ട് എത്തിയാണ്.

സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്‍റെ മൂക്കിൻ തുമ്പത്തെത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല.

ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടയ്ക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടന്‍റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

അതിനിടെ, സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യ ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മസ്കറ്റ് ഹോട്ടലിൽ തന്‍റെ മുറിയിലേക്ക് എത്തിച്ച ആൾ എന്ന നിലയിലാണ് കള്ളസാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്.

നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ താൻ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും സിദ്ദിഖ് ആരോപിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com