ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിഐയെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിക്കെതിരേ കേസ്

കോതമംഗലം സിഐക്കെതിരേ ഫെയ്സ്ബുക്കിലൂടെ പരസ‍്യ ഭീഷണിയും അധിക്ഷേപവും നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്
police filed case against goon arjun ayanki

അർജുൻ ആയങ്കി

Updated on

കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ പൊലീസ് കേസെടുത്തു. കോതമംഗലം സിഐക്കെതിരേ ഫെയ്സ്ബുക്കിലൂടെ പരസ‍്യ ഭീഷണിയും അധിക്ഷേപവും നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് 3ന് അർജുൻ ആയങ്കിയെ‍യും സംഘത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഭീഷണി മുഴക്കിയത്. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിതം താറുമാറാക്കിയ നിന്നോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും അർജുൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com