സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചു: വ്ലോഗർ തൊപ്പിക്കെതിരേ കേസ്

എറണാകുളം റൂറൽ സൈബർ പൊലീസിന്‍റെതാണ് നടപടി
police filed case against vlogger thoppi aka nihad

നിഹാദ്

Updated on

കൊച്ചി: സമൂഹമാധ‍്യമങ്ങളിലൂടെ അശ്ലീല ദൃശ‍്യങ്ങൾ പോസ്റ്റ് ചെയ്തതിന് വ്ളോഗർ തൊപ്പി എന്ന നിഹാദിനെതിരേ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസിന്‍റെതാണ് നടപടി. ഐടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്‍റെ സുഹൃത്തുക്കളുടെ നഗ്ന വിഡിയോ തൊപ്പി പോസ്റ്റ് ചെയ്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

തൊപ്പി ഗ‍്യാങ്ങിലുണ്ടായിരുന്ന മമ്മു, ഷമീർ എന്നിവർ തൊപ്പിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇവരുടെ നഗ്ന ദൃശ‍്യങ്ങൾ തൊപ്പി പുറത്തു വിട്ടത്.

ലഹരി ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ നേരത്തെ ഡിജിപി റവത ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ തൊപ്പിക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. തൊപ്പിക്കെതിരേ അന്വേഷണമുണ്ടാകുമെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ‍്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com