തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കെതിരേ പൊലീസ് വെടിയുതിർത്തു

കാപ്പാ കേസ് പ്രതിയായ കൈരി കിരണിനു നേരെയാണ് പൊലീസ് വെടിയുതിർത്തത്
police open fire on kapa case suspect in thiruvananthapuram

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കെതിരേ പൊലീസ് വെടിയുതിർത്തു

file image

Updated on

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിക്കെതിരേ വെടിയുതിർത്ത് പൊലീസ്. തിരുവനന്തപുരത്തെ ആര‍്യങ്കോട് വ‍്യാഴാഴ്ച രാവിലെയോടെയാണ് സംഭവമുണ്ടായത്. കാപ്പാ കേസ് പ്രതിയായ കൈരി കിരണിനു നേരെയാണ് ആര‍്യങ്കോട് എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ് വെടിയുതിർത്തത്.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 12ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കിരണിനെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചെത്തിയത്. ഇതിനിടെ പൊലീസിനെതിരേ പ്രതി കത്തി വീശി. ഇതേത്തുടർന്നാണ് വെടിയുതിർത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com