ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹസംവിധായകനെതിരേ കേസ്

സഹസംവിധായകനായ ജോജോ മോൻ എന്ന ജോജോ കുരിശിങ്കലിനെതിരേയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്
police register rape case against assistant director jojo kurishinkal

ജോജോ കുരിശിങ്കൽ

Updated on

കൊച്ചി: ഡേറ്റിങ് ആപ്പായ ബംബിൾ വഴി പരിചയപ്പെട്ട മോഡലായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സഹസംവിധായകനെതിരേ കേസ്. സഹസംവിധായകനായ ജോജോ മോൻ എന്ന ജോജോ കുരിശിങ്കലിനെതിരേയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മർദിച്ചെന്നും ദൃശ‍്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com