വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പൊലീസിന്‍റെ ജാഗ്രതാ നിർദേശം

ഇ​ന്തോ​നേ​ഷ്യ (+62), വി​യ​റ്റ്നാം (+84), മ​ലേ​ഷ്യ (+60), കെ​നി​യ (+254), എ​ത്യോ​പ്യ (+251) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​മ്പ​റു​ക​ളി​ൽ നി​ന്ന് സ്പാം കോ​ളു​ക​ൾ
വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പൊലീസിന്‍റെ ജാഗ്രതാ നിർദേശം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ന​മ്പ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ജ്ഞാ​ത സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കേ​ര​ള പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ല്‍ അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ല​ഭി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്തോ​നേ​ഷ്യ (+62), വി​യ​റ്റ്നാം (+84), മ​ലേ​ഷ്യ (+60), കെ​നി​യ (+254), എ​ത്യോ​പ്യ (+251) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​മ്പ​റു​ക​ളി​ൽ നി​ന്നാ​ണു കോ​ളു​ക​ൾ വ​രു​ന്ന​ത്. ഇ​ത്ത​രം സ്പാം ​ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള കോ​ളു​ക​ൾ വ​ന്നാ​ൽ അ​ത് അ​റ്റ​ൻ​ഡ് ചെ​യ്യ​രു​തെ​ന്നും ആ ​ന​മ്പ​ർ ഉ​ട​ൻ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും കേ​ര​ള പൊ​ലീ​സ് അ​റി​യി​ച്ചു.

അ​ജ്ഞാ​ത സ​ന്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ലി​ങ്കു​ക​ളും ക്ലി​ക്ക് ചെ​യ്യ​രു​ത്. ഇ​ത്ത​രം ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്താ​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ട്ടി​പ്പു​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വാ​ട്സ്ആ​പ്പ് സെ​റ്റി​ങ്സ് ശ​ക്ത​മാ​ക്കാം. വാ​ട്സ്ആ​പ്പി​ലെ 'Who can see' സെ​റ്റി​ങ്സ് Contacts only ആ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ക. അ​തു​പോ​ലെ, about, groups എ​ന്നി​വ​യു​ടെ സെ​റ്റി​ങ്സ് സ്ട്രോ​ങ്ങ് ആ​ക്കു​ക. two-factor ഓ​തെ​ന്‍റി​ക്കേ​ഷ​ൻ കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു എ​ന്നും ഉ​റ​പ്പാ​ക്ക​ണം. അ​ജ്ഞാ​ത കോ​ളു​ക​ൾ വ​ന്നാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്യു​ക. വാ​ട്സ്ആ​പ്പ് പേ​ജി​ന്‍റെ വ​ല​തു വ​ശ​ത്തു മു​ക​ളി​ലു​ള്ള മൂ​ന്നു ഡോ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള മെ​നു​വി​ൽ നി​ന്നു 'more' തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ അ​തി​ൽ ര​ണ്ടാ​മ​താ​യി ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള ഓ​പ്ഷ​ൻ കാ​ണാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com