സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കുറ്റപത്രം സമർപ്പിചത്
police submits chargesheet in sexual assault case against director p.t. kunju muhammed

പി.ടി. കുഞ്ഞുമുഹമ്മദ്

Updated on

തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വച്ച് ചലചിത്ര പ്രവർത്തകയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് പറയുന്നത്.

കുറ്റകൃത‍്യം നടന്നുവെന്നു പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് താമസിച്ച ഹോട്ടൽ മുറിയുടെ സമീപത്ത് നിന്നും പരാതിക്കാരി നടന്നുവരുന്ന സിസിടിവി ദൃശ‍്യങ്ങൾ‌ പൊലീസിന് ലഭിച്ചിട്ടുണ്ട്.

‌ഇത് അടക്കം പൊലീസ് തെളിവായി സമർപ്പിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത്. കേരള രാജ‍്യാന്തര ചലചിത്രമേളയിലേക്കുള്ള ചിത്രത്തിന്‍റെ സെലക്ഷനിടെ അപമര‍്യാദയായി പെരുമാറിയെന്നായിരുന്നു സംവിധായകനെതിരേയുള്ള പരാതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com