
കാസർഗോഡ്: ആൽബത്തിൽ അഭിനയിക്കാനെത്തിയ നടിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ മുൻ ഡിവൈഎസ്പി മധുസൂദനനെ ചോദ്യം ചെയ്യും.
2020ൽ വിരമിച്ച ശേഷം സിനിമയിൽ സജീവമാണ് മധുസൂദനൻ. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ബേക്കലിലെ ഹോം സ്റ്റേയിൽ ആൽബത്തിൽ അഭിനയിക്കാൻ വന്നു താമസിച്ച സമയത്ത് മദ്യം നൽകിയ ശേഷം മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
സിനിമയിൽ അഭിനയിക്കാൻ അവസരം വാങ്ങിക്കൊടുക്കാമെന്ന പ്രലോഭനവുണ്ടായതായി പരാതിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മധുസൂദനനെതിരേ ചുമത്തിയിരിക്കുന്നത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.