
ഇടുക്കി: ചിന്നക്കനാലിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ സിവിൽ പൊലീസിന് കുത്തേറ്റു. കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിച്ച ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം.
ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. രണ്ടു ദിവസം മുമ്പ് കായംകുളത്തെ ഹോട്ടലുടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരയാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്തുപേരടങ്ങുന്ന ഗുണ്ടാസംഘമാണ് ആക്രമിച്ചത്. ഇവരിൽ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.