

അറസ്റ്റിലായ പ്രതി ബിജു.
കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ വീട്ടിൽ ബിജു (52) ആണ് കോതമംഗലം പൊലീസിന്‍റെ പിടിയിലായത്.
ജൂലൈ 23ന് വൈകിട്ട് ആയിരുന്നു സംഭവം. വഴക്കിനെ തുടർന്ന് അടുക്കളയിൽ വച്ച് ആയുധം കൊണ്ട് ഭാര്യയെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.