കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ

സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തിൽ യുവാക്കൾ‌ വീഴുകയായിരുന്നു
pregnancy scam bihar online fraud pregnant job  loan scam bihar

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ

Representative Image

Updated on

സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലം നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ച സംഘം പിടിയിൽ. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 'ഓള്‍ ഇന്ത്യ പ്രഗ്നന്‍റ് ജോബ്' എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഒരു പരസ്യവും പ്രത്യക്ഷപ്പെട്ടു.

സൗജന്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്നുമുള്ള വാഗ്ദാനത്തിൽ യുവാക്കളുൾ‌പ്പെടെ വീഴുകയായിരുന്നു. ചതി മനസിലാവും മുൻപ് ഇരകളുടെ കൈയിലുള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കും.

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കുന്നതുവഴി പ്രതിഫലം, കുറഞ്ഞ പലിശയ്ക്ക് വായ്പ, ജോലി എന്നിവ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 'പ്ലേ ബോയ് സര്‍വീസ്' എന്ന തരത്തിലുള്ള പേരുകളും ഇവര്‍ ഉപയോഗിച്ചിരുന്നു. ധനി ഫൈനാൻസ്, എസ്ബിഐ കുറഞ്ഞ പലിശ വായ്പ എന്നിങ്ങനെ വാഗ്ദാനം ചെയ്താണ് ഇരകളെ കുഴിയിൽ‌ വീഴ്ത്തിയിരുന്നത്. ഇതിന്‍റെ പരസ്യങ്ങൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം വ്യാപകമായി പ്രചരിച്ചിരുന്നു.

സ്ത്രീകളെ ഗർഭിണികളാക്കുന്നതിന് പുരുഷന്മാർക്ക് 10 ലക്ഷം രൂപയാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. ശ്രമം പരാജയപ്പെട്ടാൽ പകുതി തുക. പുരുഷന്മാരെ ആകർഷിക്കാൻ ബ്യൂട്ടി മോഡലുകളുടെ ചിത്രങ്ങളും പ്രതികൾ അ‍യച്ചു നൽകിയിരുന്നു.

രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ താരിഫ് എന്നീ ഫീസുകള്‍ ആദ്യഘട്ടത്തിൽ അടയ്ക്കണമെന്നും പിന്നീട് ആ പണം തിരികെ നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ചെത്തി പണം നഷ്ടപ്പെട്ടവർ നാണെക്കേട് ഭയന്ന് പരാതിപ്പെട്ടില്ല.

തട്ടിപ്പിന് ഉപയോഗിച്ചിരുന്ന 4 മൊബൈൽ ഫോണുകളടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാൾ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com