Pregnant Teen Killed Buried By Boyfriend
വിവാഹത്തിന് നിർബന്ധിച്ചു; ഏഴ് മാസം ഗർഭിണിയായ 19 കാരിയെ കൊന്നു കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും

വിവാഹത്തിന് നിർബന്ധിച്ചു; ഏഴ് മാസം ഗർഭിണിയായ 19 കാരിയെ കൊന്നു കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും

കേസിൽ 2 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്
Published on

റോത്തക്: ഹരിയാന റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19 കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശിനിയാണ് മരിച്ചത്. 7 മാസം ഗർഭിണിയായ യുവതിയോട് ഗർഭഛിന്ദ്രം നടത്താൻ കാമുകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ 19 കാരി തന്നെ വിവാഹം കഴിക്കണമെന്ന് സമ്മർദം ചെലുത്തി. ഇതേ തുടർന്നുണ്ടായ കലഹം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കാമുകൻ സലീമിനെ കാണാനായി തിങ്കളാഴ്ച വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങളുമായി പോയ യുവതി പിന്നീട് തീരിച്ചെത്താതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താവുന്നത്. കേസിൽ 2 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഒരാൾക്കായി അന്വേഷണം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com