നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ

എവിആർ എന്‍റർടെയ്ൻമെന്‍റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായിരിക്കുന്നത്.
producer arrested in molestation case against Actress bengaluru

bengaluru police

Updated on

ബെംഗളൂരു: നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചലചിത്ര നിർമാതാവ് അറസ്റ്റിൽ. എവിആർ എന്‍റർടെയ്ൻമെന്‍റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായിരിക്കുന്നത്. അടുപ്പം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരവിന്ദ് വെങ്കടേഷ് റെഡ്ഡിക്കെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം, നടിയുടെ ആരോപണങ്ങൾ‌ അരവിന്ദ് തള്ളി. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും എന്നാൽ നടി മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് അരവിന്ദിന്‍റെ ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com