വിദേശ ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി തട്ടിയെടുത്തു; പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട സ്വദേശി പ്രമോദ്, കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
Two and a half crores were embezzled by promising foreign jobs; accused arrested

പ്രതികൾ

Updated on

ഇടുക്കി: ന‍്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ന‍്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നായി രണ്ട് കോടി അറുപത് ലക്ഷം രൂപയാണ് ഇരുവരും തട്ടിയെടുത്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കട്ടപ്പന പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരാളിൽ നിന്നും മാത്രമായി 10 ലക്ഷം രൂപ വരെ ഇവർ തട്ടിയെടുത്തതായാണ് വിവരം. വിദേശ ജോലിക്കായി പണം നൽകി ഏറെ നാൾ കാത്തിരുന്നിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്.

കൊല്ലം, കരുനാഗപ്പള്ളി മേഖലകളിൽ ഇവർക്കെതിരേ സമാന തട്ടിപ്പ് പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രതികൾ പിടിയിലായ വിവരമറിഞ്ഞ് പറ്റിക്കപ്പെട്ട നിരവധിയാളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com