ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; മഹാരാഷ്ട്രയിൽ മൂന്നംഗ സംഘം പിടിയിൽ, കേസ്

ബാലാജി പ്രകാശ് കാംബ്ലെ (31), മഹേഷ് രാംറാവു കാംബ്ലെ (33), ബാപുറാവു വ‍്യങ്കട്ട്റാവു വാഗ്മരെ (53) എന്നിവരാണ് പിടിയിലായത്
Prostitution racket busted in Latur, three booked

ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; മഹാരാഷ്ട്രയിൽ മൂന്നംഗ സംഘം പിടിയിൽ, കേസ്

പ്രതീകാത്മക ചിത്രം- എഐ

Updated on: 

ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ പെൺവാണിഭ സംഘം പിടിയിൽ. ബാലാജി പ്രകാശ് കാംബ്ലെ (31), മഹേഷ് രാംറാവു കാംബ്ലെ (33), ബാപുറാവു വ‍്യങ്കട്ട്റാവു വാഗ്മരെ (53) എന്നിവരാണ് പിടിയിലായത്.

ഔസ ടൗണിലുള്ള ബാലാജി ക്ഷേത്രത്തിനു പിന്നിലുള്ള പിഎം ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് നിർബന്ധപൂർവം വേശ‍്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇവിടെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

പരിശോധനയിൽ മൊബൈൽ ഫോണുകൾ, ഗർഭനിരോധന ഉറകൾ, പണം എന്നിവ പൊലീസ് കണ്ടെടുത്തു. 3 പ്രതികൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com