മെഡിക്കൽ സ്റ്റോറിലെ ലഹരി വിൽപന ചോദ്യം ചെയ്തു, ഫെയ്സ്ബുക്ക് ലൈവിനിടെ യുവാവിനെ വെടിവച്ചുകൊന്നു

ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് ജോട്ടയാണ് കൊലചെയ്യപ്പെട്ടത്
Punjab activist shot dead on camera

മെഡിക്കൽ സ്റ്റോറിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തു, ഫെയ്സ്ബുക്ക് ലൈവിനിടെ യുവാവിനെ വെടിവച്ചുകൊന്നു

Updated on: 

ചണ്ഡിഗഡ്: മെഡിക്കൽ സ്റ്റോറിലെ ലഹരി വിൽപ്പന ചോദ്യം ചെയ്ത ലഹരിവിരുദ്ധ പ്രവർത്തകനെ കടയുടമ വെടിവച്ചു കൊന്നു. പഞ്ചാബിലെ മാൻസയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് ജോട്ടയാണ് കൊലചെയ്യപ്പെട്ടത്. ഫെയ്സ്ബുക്ക് ലൈവിനിടെയാണ് കൊലപാതകം നടന്നത്.

അഞ്ച് മിനിറ്റ് ദൈർഘ്യം വരുന്നതാണ് വിഡിയോ. പ്രായമായ ഒരാൾക്കൊപ്പമാണ് പർവീന്ദർ മെഡിക്കൽ സ്റ്റോറിലെത്തിയത്. തുടർന്ന് ലഹരി വിൽക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയുമായി തർക്കത്തിലേർപ്പെടുന്നത്. കടയുടമയുടെ കൈയിൽ തോക്കും കാണാനാവും.

‘നിങ്ങളെന്തിനാണ് തോക്ക് കൈവശം വച്ചിരിക്കുന്നത്, എന്നെ കൊല്ലാനോണോ, എന്നാൽ കൊന്നോളൂ’ എന്ന് പർവീന്ദർ കടയുടമയോട് പറയുന്നത് വിഡിയോയിൽ കാണാം. പൊലീസിനെ വിളിക്കുമെന്നും ആളുകളെ വിളിച്ചുകൂട്ടുമെന്നും പർവീന്ദർ പറയുന്നുണ്ട്. നാല് മിനിറ്റോളം നേരം തർക്കത്തിൽ ഏർപ്പെട്ടതിനു ശേഷം കടയുടമ പർവീനന്ദറിനു നേരെ വെടിവയ്ക്കുകയായിരുന്നു. വിഡിയോയിൽ വെടിവയ്ക്കുന്നത് കൃത്യമായി കാണാം.

logo
Metro Vaartha
www.metrovaartha.com