
അമൃത്സർ: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പൊലീസിന് തിരിച്ചടി. ഒളിവിൽ കളിയുന്ന അമൃത്പാൽ സിങിനെയും കൂട്ടാളികളെയും ഇതുവരെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ലെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
അതേസമയം നേരത്തെ അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞിരുന്നു. വിഘടനവാദി നേതാവുമായി ബന്ധമുള്ള 78 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 7 ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. സംഘർഷ സാധ്യത മുൻനിർത്തി വിവിധ മേഖലകളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്‍റർനെറ്റും നാളെ ഉച്ചവരെ വിഛേദിച്ചു.