പുതുക്കാട് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ്

ആറു മാസം മുന്‍പ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ രജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞിരുന്നില്ല
puthukkad woman s suicide police filed a case against husband
പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്
Updated on

തൃശൂർ: തൃശൂർ പുതുക്കാട് ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെതിരേ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്‍റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭർത്താവ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അനഘയെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ റജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായതായും അനഘയുടെ ബന്ധുക്കൾ പറയുന്നു.

വിവാഹനിശ്ചയത്തിന് ശേഷം അനഘയ്ക്ക് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയിരുന്നെങ്കിലും ആനന്ദ് അനഘയെ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. ഒന്നരമാസമായി ചികിത്സയിൽ ചികിത്സയിലായിരുന്ന അനഘ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com