അമ്മാവനുമായി പ്രണയം, വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി; 16കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

പെൺകുട്ടിയുടെ അമ്മാവൻ അര്‍ജുന്‍ സോണിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു
16 years old killed by uncle

അമ്മാവനുമായി പ്രണയം, വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി; 16കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

Updated on

മുംബൈ : അമ്മാവനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ അര്‍ജുന്‍ സോണിയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ മാന്‍ഖര്‍ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട കോമള്‍ സൊനാര്‍ ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 16നു ഭയന്ദർ, നയ്ഗാവ് സ്റ്റേഷനുകൾക്കിടയിലാണ് പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിട്ടത്.

അർജുന്‍റെ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട കോമൾ. വസൈയില്‍ സുരക്ഷാഗാര്‍ഡ് ആയി ജോലി ചെയ്യുന്ന അർജുനുമായി കഴിഞ്ഞ ഏതാനും മാസങ്ങളായി കോമൾ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോമള്‍ അമ്മാവനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങിയത്. വസൈയിലെ വീട്ടില്‍ ഇരുവരും ഒന്നിച്ചു താമസമാരംഭിച്ചു.

മകളെ കാണാതായതിനെ തുടർന്നു കോമളിന്റെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ, റെയിൽവേ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പാളത്തിനരികിൽ കണ്ടെത്തി. തുടരന്വേഷണത്തിലാണ് അമ്മാവൻ മരുമകളെ ട്രെയിനിൽനിന്നു തള്ളിയിട്ടതാണെന്നു തെളിഞ്ഞത്. അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അര്‍ജുനും കോമളും ഭയന്ദറില്‍ നിന്നും നള സോപാരയിലേക്ക് യാത്ര ചെയ്യുന്നതിനിടെ നയ്ഗണിലെത്തിയപ്പോള്‍ പ്രതി കോമളിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള പെണ്‍കുട്ടിയുടെ മനംമാറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com