

പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് അതിർത്തി വിവരങ്ങൾ കൈമാറി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
file
ജയ്പൂർ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജയ്‌സാൽമീർ സ്വദേശി പഠാൻ ഖാനാണ് അറസ്റ്റിലായത്.
പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കു (പാക്കിസ്ഥാൻ ഇന്‍റർ സർവീസ് ഇന്‍റലിജൻസ്) വേണ്ടി പഠാൻ ഖാൻ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ കൈമാറിയതായാണ് വിവരം.
2013ൽ പഠാൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ഇന്‍റലിജൻസ് ഏജൻസി ഉദ‍്യോഗസ്ഥരുമായി സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.