ആൺസുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

കുഞ്ഞു മരിച്ചശേഷം വെള്ളത്തിൽനിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽകൂനയിൽ ഒളിപ്പിക്കുകയായിരുന്നു
Representative Image
Representative Image

ജയ്പുർ: സഹോദരനോടുള്ള അനിഷ്ടത്തിന് അദ്ദേഹത്തിന്‍റെ രണ്ടര വയസുള്ള മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനോടുള്ള സൗഹൃദം സഹോദരൻ വിലക്കിയതിലുള്ള ദേഷ്യമാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

സഹോദരന്‍റെ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞ ശേഷം മായ പരീക് അത് മൂടിവച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ചശേഷം വെള്ളത്തിൽനിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോൽകൂനയിൽ ഒളിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മായ കുഞ്ഞുമായി പോകുന്ന ദൃശങ്ങൾ സിസിടിവിയിൽനിന്ന് പൊലീസ് കണ്ടെത്തി. മായയെ മൂന്നു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com