രൺജീത് ശ്രീനിവാസ് വധം: 15 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയെന്നാണു കേസ്
രൺജീത് ശ്രീനിവാസ് വധം: 15 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച
Updated on

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി. ശിക്ഷാവിധി പീന്നിട് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് (ഒന്ന്) വി.ജി. ശ്രീദേവിയാണ് വിധി പറഞ്ഞത്. ആദ്യ എട്ടു പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വൻ പൊലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോള നിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൂൾ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൂൾ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. 2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയെന്നാണു കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com