
ചെന്നൈ: സബർബൻ തീവണ്ടിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പൊലീസുകരനെ അറസ്റ്റ് ചെയ്തു. താംബരം സ്റ്റേഷനിലെ കോൺസ്റ്റബിൾ കരുണാകരനാണ് അറസ്റ്റിലായത്. കോടമ്പാക്കം സ്വദേശിനിയാണ് പരാതി നൽകിയത്.
താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാം ക്ലാസ് കോച്ചിൽ യാത്ര ചെയ്യുമ്പോൾ കരുണാകരൻ നഗ്നതാപ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് യുവതി പരാതിയൽ പറയുന്നു. പ്രതിയുടെ ഹീന പ്രവൃത്തി യുവതി മൊബൈലിൽ പകർത്തിയിരുന്നു. വഴക്ക് തുടരുന്നതിനിടെ യുവതിയെ വെല്ലുവിളിച്ച് പ്രതി തീവണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.