സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിൽ

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിൽ
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വർക്കല ഇടവ സ്വദേശി ഷമീറാണ് മെഡിക്കൽ കോളെജ് പൊലീസിന്‍റെ പിടിയിലായത്. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വാർഡിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

logo
Metro Vaartha
www.metrovaartha.com