ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

രണ്ടു വർഷം മുൻപ് ഒരു യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരന്തരം ബലാത്സംഗം ചെയ്തെന്നാണ് പരാതി
ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ് | Rape case against deputy collector
ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്Symbolic image
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗത്തിന് കേസെടുത്തു. രണ്ടു വർഷം മുൻപ് ഒരു യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

രാജേഷ് സോർതെ എന്ന നാൽപ്പത്തേഴുകാരനാണ് കേസിലെ ഏക പ്രതി. 2022ൽ ഇയാൾ രാജ്ഗഡ് ജില്ലയിലെ പാച്ചോരിൽ തഹസിൽദാർ ആയിരിക്കെയാണ് തന്നെ പല സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തതെന്ന് പരാതിക്കാരി പറയുന്നു.

തെളിവായി വീഡിയോയും ഹാജരാക്കിയിട്ടുണ്ടെന്ന് സാരംഗപുർ സബ് ഡിവിഷണൽ ഓഫിസർ ഓഫ് പൊലീസ് അരവിന്ദ് സിങ് അറിയിച്ചു.

ഒ‌ളിവിൽ പോയ സോർതെയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. രാജ്ഗഡ് എസ്‌പി ആദിത്യ മിശ്രയോടാണ് പരാതിക്കാരി ആദ്യം ആവലാതി ബോധിപ്പിച്ചത്. അദ്ദേഹം പാച്ചോർ സ്റ്റേഷനിലെ ഇൻസ്പെക്റ്റർ അഖിലേഷ് വർമയ്ക്ക് പരാതി കൈമാറുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com