പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു
rape case stepfather and mother get 180 years rigorous imprisonment

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

representative image

Updated on

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വർഷം കഠിന തടവ് വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി. 11.75 ലക്ഷം രൂപയും കോടതി വിധിച്ചു. ഐപിസി, പോക്സോ, ജുവനയിൽ ജസ്റ്റിസ് വകുപ്പ് എന്നീ വകുപ്പുകളിലാണ് ശിക്ഷ.

മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. 2019 മുതൽ 2020 വരെ 2 വർഷം തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ്.

2019 ലാണ് പെൺകുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്. തുടർന്ന് മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അച്ഛന്‍റെ പിതാവ് കാണാതെത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

കുട്ടിയെ കാണാൻ മുത്തശ്ശൻ എത്തിയപ്പോൾ അമ്മയും രണ്ടാനച്ഛനും സമ്മതിച്ചില്ല. തുടർന്ന് നാട്ടുകാരാണ് കുട്ടിക്ക് ഭക്ഷണം പോലും നൽകാതെ പീഡിപ്പിക്കുന്ന വിവരം മുത്തശ്ശനോട് പറയുന്നത്. തുടർന്ന് മുത്തശ്ശൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ പിന്നീട് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടിവ പീഡന വിവരം പുറത്തു പറയുന്നത്. പിന്നീട് പൊലീസ് കേസെടുത്ത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com