ജർമനിയിൽ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്സൽ; രാസ ലഹരിയുമായി യുവാവ് പിടിയിൽ

കടവന്ത്രയിലെ വാടക വീട്ടിലേക്ക് നിസാബ് എന്ന വ്യാജ പേരിലാണ് ലഹരി ഓർഡർ ചെയ്തത്
reached drugs to kochi from jermany through post office parcel youth arrested

മിർസാബ്

Updated on

കൊച്ചി: കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്. 20 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്. ജർമനിയിൽ നിന്നാണ് രാസലഹരി എത്തിച്ചത്.

കടവന്ത്രയിലെ വാടക വീട്ടിലേക്ക് നിസാബ് എന്ന വ്യാജ പേരിലാണ് ലഹരി ഓർഡർ ചെയ്തത്. കൊച്ചിയിലെ ഫോറിൻ പോസ്റ്റ്‌ ഓഫി​സിലേക്കാണ് ലഹരി പാഴ്സലായി എത്തിയത്. തുടർന്ന് പാർസൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് എറണാകുളം സർക്കിൾ എക്സൈസ് ഓഫിസിന് കൈമാറുകയായിരുന്നു. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com