ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; 40കാരനെ സുഹൃത്തുക്കൾ കൊന്ന് കുളത്തിൽ തള്ളി

കഴിഞ്ഞ മാസം 26നാണ് പൊലീസ് ഓം പ്രകാശ് ഭൈരവയുടെ മൃതദേഹം കണ്ടെത്തിയത്
ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; 40കാരനെ സുഹൃത്തുക്കൾ കൊന്ന് കുളത്തിൽ തള്ളി
Updated on

ജയ്പൂർ: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച 40കാരനെ സുഹൃത്തുക്കൾ കൊന്ന് കുളത്തിൽ തള്ളി. പ്രതികളെ പിടികൂടി. രാജസ്ഥാനിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഓം പ്രകാശ് ഭൈരവ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കളായ മുരളീധരൻ പ്രജാപതി, സുരേന്ദ്ര യാദവ് എന്നിവരെ ബാരൻ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ മാസം 26നാണ് പൊലീസ് ഓം പ്രകാശ് ഭൈരവയുടെ മൃതദേഹം കണ്ടെത്തിയത്. പ്രജാപതിയുടെ സഹോദരി താമസിക്കുന്ന ഗ്രാമത്തിൽ പോയി മടങ്ങിയ മൂവരും വഴിയിൽ വെച്ച് മദ്യപിക്കുകയും പ്രജാപതിയും സുരേന്ദ്ര യാദവും ചേർന്ന് ഓം പ്രകാശിനെ തങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയുമായിരുന്നു.

എന്നാൽ ഇത് ഓം പ്രകാശ് വിസമ്മിച്ചത് സുഹൃത്തുക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ഓം പ്രകാശിനെ മർദിച്ച് കൊലപ്പെടുത്തുകയായായിരുന്നു. ശേഷം മൃതദേഹം സമീപത്തെ കുളത്തിൽ തള്ളി ഇരുവരും സ്ഥലംവിടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com