
ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ മൂന്നു വയസുകാരിയെ ആക്രമിച്ച് 16 കാരനായ ബന്ധു. പീഢന ശ്രമം തടഞ്ഞതോടെ കുഞ്ഞിന്‍റെ കണ്ണിൽ ഇഷ്ടിക കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
സീർകാലിയിലെ കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ബഹളം വച്ചതോടെ കുട്ടിയുടെ കണ്ണിൽ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ഗുരുതര പരുക്കോടെ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.