രാഹുലിനെതിരേ പരാതി നൽകിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
revealing survivor identity in rahul mamkootathil case congress worker arrested

സിജോ ജോസ്

Updated on

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്‌റ്റിലായത്.

അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട പൊലീസാണ് അറസ്റ്റു ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com