
എം.ടി.കെ. സുരേഷ്
കോഴിക്കോട്: ആർജെഡി പ്രവർത്തകന് വെട്ടേറ്റു. വടകര വില‍്യാപ്പള്ളിയിലാണ് സംഭവം. പാർട്ടിയുടെ വില‍്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ‍്യാം ലാലാണ് സുരേഷിനെ ആക്രമിച്ചത്.
ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ‍്യക്തമാക്കി. പരുക്കേറ്റതിനെത്തുടർന്ന് സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർജെഡി യുവജന സംഘടനയുടെ പഠന ക‍്യാംപിന്‍റെ വേദി തീയിട്ട് നശിപ്പിച്ചതിന് ശ‍്യാംലാലിനെതിരേ നേരത്തെ സുരേഷ് പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.