ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; പൊക്കിയത് 4 കോടിയോളം വിലവരുന്ന 436 ഐഫോണുകൾ

15 മിനിറ്റുകൊണ്ടാണ് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി കവർച്ച; പൊക്കിയത് 4 കോടിയോളം വിലവരുന്ന 436 ഐഫോണുകൾ

യുഎസ്: സിയാറ്റിലെ ആപ്പിൾ സ്റ്റോറിൽ സിനിമാകഥകളിലെന്ന പോലെ വന്‍ കവർച്ച. ആപ്പിൾ സ്റ്റോറിൽ എത്തിയ മോഷ്ടാക്കൾ 5 ലക്ഷം ഡോളർ വിലമതിക്കുന്ന 436 ഐഫോണുകൾ മോഷ്ട്ടിച്ചു. ഇന്ത്യന്‍ രൂപയിൽ 4.10 കോടിയോളം വിലവരുന്ന ഐഫോണുകളാണ് മോഷ്ടാക്കൾ കടത്തിയത്.

'സിയാറ്റൽ കോഫി ഷോപ്പ്' എന്ന കോഫി ഷോപ്പിന്‍റെ പൂട്ടു തകർത്ത് ഉള്ളിൽ കടന്ന 2 മോഷ്ടാക്കൾ അവിടുത്തെ ശുചിമുറിയുടെ ഭിത്തി പൊളിച്ചാണ് അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കിയ ശേഷമായിരുന്നു മോഷണം

നേരിട്ട് ആപ്പിൾ സ്റ്റോറിന്‍റെ വാതിൽ തകർക്കാന്‍ ശ്രമിച്ചാൽ അലാം മുഴങ്ങും എന്ന് മുന്‍കൂട്ടി മനസിലാക്കിയതിനാലാകാം ഇത്തരത്തിൽ മോഷണം നടത്തിയത് എന്ന് കരുതുന്നതായി സിയാറ്റൽ പൊലീസ് പ്രതികരിക്കുന്നു. 15 മിനിറ്റുകൊണ്ടാണ് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. കൂടാതെ, സ്റ്റോറുകൾ സ്ഥിതിചെയ്യുന്ന മാളുകൾ സ്വന്തമായി സുരക്ഷ സംവിധാനം ഉള്ളിനാൽ മിക്ക ആപ്പിൾ സ്റ്റോറുകൾക്കും അവരുടേതായ സുരക്ഷാ സംവിധാനം ഉണ്ടാകാറില്ലെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com