വാതിൽ കുത്തിത്തുറന്ന് 10 പവനും 1.80 ലക്ഷം രൂപയും കവർന്നു

ശനിയാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം, പ്രതികൾക്കായി തെരച്ചിൽ തുടരുന്നു
വാതിൽ കുത്തിത്തുറന്ന് 10 പവനും 1.80 ലക്ഷം രൂപയും കവർന്നു
Updated on

കണ്ണൂർ: ന്യൂമാഹിയിലെ വീട്ടിൽ വൻ കവർച്ച. വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു. മലയക്കര പുത്തൻപുരയിൽ സുലൈഖയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ശനിയാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. രണ്ടുനില വീടിന്‍റെ അടുക്കള ഭാഗത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. ഉടങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും മോഷ്ടിച്ചു.

മറ്റൊരു മാല കൂടി മോഷ്ടിക്കുന്നതിനിടയിൽ വീട്ടമ്മ ഉണരുകയും മാലയിൽ മുറുകെ പിടിക്കുകയായിരുന്നു. പിടിവലിക്കിടെ ഒരു ഭാഗം മോഷ്ടാക്കളുടെ കയ്യിലും മറ്റേ ഭാഗം വീട്ടമ്മയുടെ കയ്യിലുമായി. ശേഷം കുതറിയോടിയ കള്ളൻമാരുടെ പിന്നാലെ ചെന്നെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുട്ടായതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സുലൈഖ പൊലീസിൽ മൊഴി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com