ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം: രണ്ട് പേർ പിടിയിൽ

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മുവാറ്റുപുഴ, തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്
robbery at kochi 2 arrest
ചെട്ടിനാട് ശർമ (29), ആൽബിൻ ബാബു (24)
Updated on

കൊച്ചി: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. പെരുമ്പാവൂർ, ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തു നാട് പോലീസ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മുവാറ്റുപുഴ, തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്.

പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് പിടികൂടിയത്. പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും , കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജീഷ്, എ.കെ രാജു , കെ.വി നിസാർ , എ.എസ്.ഐ എം.ജി സജീവ്, സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട്, സി.പി. ഒമാരായ മിഥുൻ മോഹൻ ,അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com