ഒറ്റപ്പാലത്ത് പട്ടാപകൽ ജൂവലറിയിൽ മോഷണം; ഒന്നര പവന്‍റെ മാലയുമായി യുവാവ് ഓടി രക്ഷപെട്ടു

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം
Representative Image
Representative Image

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജൂവലറിയിൽ മോഷണം. ടി.ബി. റോഡിലെ പാറയ്ക്കൽ ജൂവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയുമെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കുമുള്ള മാലയാണ് മോഷ്ടിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദർശനത്തിന് വച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന മൂന്നു മാലകളെടുത്താണ് മോഷ്ടാവ് ഓടിയത്. എന്നാൽ ഓടി സ്കൂട്ടറിൽ കയറുന്നതിന് മുൻപ് മാലകൾ പോക്കറ്റിലിടുന്നതിനിടെ 2 മാലകൾ താഴെ വിഴുകയായിരുന്നു. ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച് ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com