വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം; രണ്ടുപേർ പിടിയിൽ

എം.ആര്‍.എ ബേക്കറി, സ്‌റ്റാൻഡ്‍വ്യൂ ഫാര്‍മസി, ഷിഫ കലക്ഷൻസ്‌, മെട്രോ സില്‍ക്‌സ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അര്‍ധരാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്
വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം; രണ്ടുപേർ പിടിയിൽ

തലശേരി: വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയവര്‍ പിടിയില്‍. തൊട്ടില്‍പാലം മൊയിലോത്തറയിലെ നാരയുള്ള പറമ്പത്ത്‌ ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട്‌ ഉദയനഗര്‍ അരുപുരം കരക്കക്കുണ്ട്‌ ഹൗസില്‍ മുഹമ്മദ്‌ റഫീഖ്‌ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പുതിയ ബസ്‌ സ്‌റ്റാൻഡിന് സമീപം ഉസ്‌നാസ്‌ ടവറിലെ എം.ആര്‍.എ ബേക്കറി, സ്‌റ്റാൻഡ്‍വ്യൂ ഫാര്‍മസി, ഷിഫ കലക്ഷൻസ്‌, മെട്രോ സില്‍ക്‌സ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അര്‍ധരാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്. എം.ആര്‍.എ ബേക്കറിയില്‍ നിന്ന് 2,60,000 രൂപയും ഷിഫ കലക്ഷൻസില്‍ നിന്ന് 7,000 രൂപയും സ്റ്റാൻഡ് വ്യൂ ഫാര്‍മസിയില്‍ നിന്ന് 10,000 രൂപയും നഷ്ടപ്പെട്ടെന്നാണ് പരാതി.

രണ്ടര ലക്ഷത്തോളം രൂപയാണ്‌ കവര്‍ന്നത്‌. എറണാകുളം നോര്‍ത്ത്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയില്‍ നിന്ന്‌ സംശയകരമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. കൈവശം പണം കണ്ടത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കവര്‍ച്ചാസംഘമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com