ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

വീട്ടിലെ സിസിടിവി ക‍്യാമറ തകർത്തായിരുന്നു മോഷണം നടത്തിയത്
Robbery in an unoccupied house; Notorious thief Babu arrested after setting fire
ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ
Updated on

കിളിമാനൂർ: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാനത്തെ നിരവധി കേസുകളിൽ പ്രതിയുമായ തീവെട്ടി ബാബു (60) അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലുള്ള മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

ഡിസംബർ 31-ന് രാത്രി വീട് കുത്തിതുറന്ന് 12 പവൻ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയുമാണ് പ്രതി കവർന്നത്. വീട്ടിലെ സിസിടിവി ക‍്യാമറ തകർത്തായിരുന്നു മോഷണം നടത്തിയത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജനുവരി 12ന് രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പൊലീസ് ബാബുവിനെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com