വിവാഹ വാഗ്ദാനം നൽകി 16 ലക്ഷം രൂപ കവർച്ചയും ഒപ്പം ലൈംഗിക പീഡനവും; 50കാരൻ അറസ്റ്റിൽ

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു
വിവാഹ വാഗ്ദാനം നൽകി 16 ലക്ഷം രൂപ കവർച്ചയും ഒപ്പം ലൈംഗിക പീഡനവും; 50കാരൻ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ 50കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി കോർപ്പറേഷൻ ലൈബ്രറി ഭാഗത്ത് താമസിക്കുന്ന കെ.എച്ച് സംജു(50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇവരുടെ കയ്യിൽ നിന്നും 16 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും, ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമനിക്, സി.പി.ഓ മാരായ ബിനു, ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com