തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വിൽ‌പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോ ചന്ദനത്തടികളാണ് തിരുവനന്തപുരത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്
sandalwood smuggling thiruvananthapuram

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

representative image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ചന്ദന വേട്ട. വിൽ‌പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോ ചന്ദനത്തടികളാണ് തിരുവനന്തപുരത്ത് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലോട് മൺവിളയിൽ അനധികൃതമായി ചന്ദനത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന വനം വകുപ്പ് ഇന്‍റലിജൻസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനതടികൾ പിടികൂടിയത്.

സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. മൺവിളയിൽ വിഷ്ണുവിന്‍റെ വീട്ടിലെ ഗോഡൗണിൽ നിന്നാണ് 100 കിലോ ചന്ദനമുട്ടികൾ പിടിച്ചെടുത്തത്. കൂടാതെ കുളത്തൂർ അരശുംമൂട് സ്വദേശി ജയകുമാർ കഴക്കൂട്ടം സ്വദേശി ജേക്കബ് എന്നിവരെ ചന്ദനം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ മൺവിളയിൽ വെച്ച് പിടികൂടി. പിടിയിലായ മൂന്ന് പ്രതികളെയും വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com