അവധി നൽകാത്തതിൽ തർക്കം; ബാങ്ക് മാനേജരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

30 ശതമാനം പൊള്ളലേറ്റ മാനേജരെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അവധി നൽകാത്തതിൽ തർക്കം; ബാങ്ക് മാനേജരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
Updated on

ന്യൂഡൽഹി: അവധി നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബാങ്ക് മാനേജരെ തീ കൊളുത്തിയ കേസിൽ സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധർചുല മാനേജരായ മുഹമ്മദ് ഒവൈസിനെ (55) ആക്രമിച്ച കേസിലാണ് വിമുക്തഭടൻ ദീപക് ഛേത്രി (48) അറസ്റ്റിലായത്. 30 ശതമാനം പൊള്ളലേറ്റ മാനേജർ നിലവിൽ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രണ്ട് വർഷമായി ബാങ്കിലെ സുരക്ഷജീവനക്കാരനായി പ്രവർത്തിക്കുന്ന ദീപക് ശനിയാഴ്ച ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും ബാങ്കിലെത്തി. അവധിയുടെ പേരിൽ മാനേജരുമായി തർക്കത്തിലേർപ്പെടുകയും, കയ്യിൽ കരുതിയിരുന്ന പെട്രോൾ മാനേജരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ക്യാബിനിൽ നിന്നും തീപടരുന്നത് കണ്ട മറ്റു ജീവനക്കാരെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാനേജർ വിവേചനപരമായി പെരുമാറിയെന്നും അവധി നിക്ഷേധിച്ചതിനാലാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നും പ്രതി മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com