അശ്ലീല സന്ദേശങ്ങൾ അയച്ച് വിദ‍്യാർഥികളുടെ അമ്മമാരെ ശല‍്യം ചെയ്യുന്നത് പതിവാക്കി; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

എടപ്പാൾ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്
School bus driver arrested for harassing students' mothers by sending obscene messages

വിഷ്ണു

Updated on

മലപ്പുറം: മൊബൈൽ ഫോണിലൂടെ വിദ‍്യാർഥികളുടെ അമ്മമാർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും വിളിച്ച് ശല‍്യം ചെയ്യുന്നതും പതിവാക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശിയും സ്വകാര‍്യ സ്കൂൾ ബസിലെ ഡ്രൈവറുമായ വിഷ്ണു (30) നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

രാത്രിയിൽ വിദ‍്യാർഥികളുടെ അമ്മമാർക്ക് അശ്ലീല സന്ദേശങ്ങളയക്കുകയും ഫോണിൽ വിളിച്ച് ശല‍്യം ചെയ്യുന്നതും പതിവായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അയിലക്കാടുള്ള ഒരു സ്വകാര‍്യ സ്കൂളിൽ ഡ്രൈവറായിരുന്നു വിഷ്ണു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് വിഷ്ണുവിനെ ഇതേ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ജൂൺ 1 മുതൽ ഇയാൾ മറ്റൊരു സ്കൂളിൽ ഡ്രൈവറായി പ്രവേശിച്ചു. വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് നിരവധി പേർ പരാതികളുമായി എത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com