

ഛത്തീസ്ഗഡിൽ വിദ‍്യാർഥിനി ജീവനൊടുക്കി; ആത്മഹത‍്യാക്കുറിപ്പിൽ സ്കൂൾ പ്രിൻസിപ്പലിനെതിരേ ലൈംഗികാരോപണം
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ ഒൻപതാം ക്ലാസ് വിദ‍്യാർഥിനി ജീവനൊടുക്കി. സംഭവസ്ഥലത്ത് നിന്നും ആത്മഹത‍്യാക്കുറിപ്പ് കണ്ടെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആത്മഹത‍്യാക്കുറിപ്പിൽ പറയുന്നത്.
ഇതിനു പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരേ കേസെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ വ‍്യക്തമാക്കി.