
ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായുളള തെരച്ചിൽ ആരംഭിച്ചു
വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായി തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് പ്രവീണ കൊല്ലപ്പെട്ടത്.
മൂത്തമകളായ അനർഘ കഴുത്തിനും ചെവിക്കും വെട്ടേറ്റ് ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ഇളയമകളായ ഒൻപത് വയസുകാരി അബിനയെ കാണാതായത്. കൊലപാതകത്തിനു ശേഷം പ്രതി ദിലീഷ് ഒളിവിൽ പോവുകയായിരുന്നു.
ഇയാൾക്കായുളള തെരച്ചിൽ പൊലീസ് ആരംഭിച്ചിരിക്കുകയാണ്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന പ്രവീണ മക്കളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം.