ഗിരിജപ്പൻ(61)
ഗിരിജപ്പൻ(61)

പോക്സോ കേസിൽ ഹോസ്റ്റൽ സെക്യൂരിറ്റി അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു
Published on

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടിപ്പറമ്പിൽ വീട്ടിൽ ഗിരിജപ്പൻ(61) എന്നയാളെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com