മണിപ്പൂരില്‍ 2 തീവ്രവാദികള്‍ അറസ്റ്റില്‍

തോക്ക് ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും പിടിച്ചെടുത്തു
Two militants arrested in Manipur

മണിപ്പൂരില്‍ 2 തീവ്രവാദികള്‍ അറസ്റ്റില്‍

Updated on

ഇംഫാല്‍: മണിപ്പൂരില്‍ നിരോധിത സംഘടനകളില്‍പ്പെട്ട രണ്ടു തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റു ചെയ്തു. ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കാങ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കാംഗ്ലെയ് യാവോല്‍ കണ്ണ ലുപ് എന്നി സംഘടനകളില്‍പ്പെട്ടവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com