നീന്തൽ കുളത്തിലേക്ക് ചാടിയ യുവാവ് വീണത് 72 കാരന്‍റെ മുകളിൽ; ദാരുണാന്ത്യം

അപകടം സംഭവിച്ച ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നീന്തൽ കുളത്തിലേക്ക് ചാടിയ യുവാവ് വീണത് 72 കാരന്‍റെ മുകളിൽ; ദാരുണാന്ത്യം
Updated on

മുംബൈ: മുംബൈയിൽ നീന്തൽ കുളത്തിലേക്ക് എടുത്ത് ചാടിയ യുവാവ് മുകളിലേക്ക് വീണ് വയോധികന് ദാരുണാന്ത്യം. 72 കാരനായ വിഷ്ണു സാമന്ത് ആണ് മരിച്ചത്. മുംബൈയിലെ ഓസോൺ നീന്തൽക്കുളത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

ഇയാൾ കുളത്തിൽ നീന്തുന്നതിനിടെ 20 വയസുള്ള യുവാവും ഉയരത്തിൽ നിന്ന് കുളത്തിലേക്ക് എടുത്ത് ചാടി. യുവാവ് വീണത് വയോധികന്‍റെ മുകളിലായിരുന്നു. അപകടത്തിൽ വയോധികന്‍റെ കഴുത്തിലും ശരീരത്തിലെ മറ്റ് പലഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അപകടം സംഭവിച്ച ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വയോധികന്‍റെ ഭാര്യയുടെ പരാതിയിൽ യുവാവിനെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തെളിവെടുപ്പിന് ശേഷം കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com