കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് അറസ്റ്റിൽ

തിരുവല്ലം പുഞ്ചക്കരി സ്വദേശി മണികണ്ഠനാണ് വിജിലൻസിന് പരാതി നൽകിയത്
അനിൽ കുമാർ
അനിൽ കുമാർ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലാർക്ക് വിജിലൻസിന്‍റെ പിടിയിൽ. നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്കും പൂവാർ സ്വദേശിയുമനായ അനിൽ കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

കെട്ടിടം ക്രമവൽക്കരിച്ച് നൽകുന്ന നടപടികൾക്കായി 1000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങുന്നതിനിടെയാണ് ഇയാളെ കയ്യോടെ പൊക്കിയത്. കൈക്കൂലി തുകയും വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ലം പുഞ്ചക്കരി സ്വദേശി മണികണ്ഠനാണ് വിജിലൻസിന് പരാതി നൽകിയത്. തുടർ നടപടികൾക്കായി നഗരസഭാ സെക്രട്ടറി അപേക്ഷ തിരുവല്ലം സോണൽ ഓഫീസിന് കൈമാറി.

എന്നാൽ, ഈ ഫയൽ പൂർത്തിയാക്കി ബന്ധപ്പെട്ട അസി.എൻജിനീയർക്ക് കൈമാറാതെ കാലതാമസം വരുത്തുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കുന്നതിന് 1000 തരണമെന്ന് സീനിയർ ക്ലർക്കായ അനിൽകുമാർ മണികണ്ഠനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി മണികണ്ഠൻ വിജിലൻസിനെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com