വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ച കേസിൽ രണ്ട് പേർക്ക് കഠിനതടവും പിഴയും

2019 മെയ് മാസത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്
sentenced to rigorous imprisonment and fine in case of transporting cannabis for sale

അജ്മൽ, ബിനോയ്‌

Updated on

കോതമംഗലം: വിൽപ്പനക്കായി കഞ്ചാവ് എത്തിച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോതമംഗലം മലയൻകീഴ് ഗോമേന്തപ്പടി ഭാഗത്ത് ആനാംകുഴി വീട്ടിൽ ബിനോയ് (41), കുട്ടമംഗലം കവളങ്ങാട് മങ്ങാട്ട്പടി മുളമ്പേൽ വീട്ടിൽ അജ്മൽ (36) എന്നിവർക്കാണ് മൂന്നുവർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചിരിക്കുന്നത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി - VII ജഡ്ജി വി പി എം സുരേഷ് ബാബു വാണ് വിധി പുറപ്പെടുവിച്ചത്.

2019 മെയ് മാസത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിൽ സ്കൂട്ടറിൽ വരികയായിരുന്ന ഇവരെ തങ്കളം ഭാഗത്ത് വച്ച് 2.010 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.ഡി.സുനിൽ കുമാർ, എസ് ഐ മാരായ സി.പി.രഘുവരൻ, രഘുനാഥ്, എ എസ് ഐ ജോബി ജോൺ, സി പി ഒ ജീമോൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com