പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു
Seven people were arrested for trying to kill a young man for text girl friend
അറസ്റ്റിലായ ഏഴു പ്രതികൾ
Updated on

കൊച്ചി: പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. കാലടി മറ്റൂർ ഇളംതുരുത്തിൽ ഗൗതം കൃഷ്ണ (24), മറ്റൂർ കല്ലുങ്കൽ വീട്ടിൽ അലക്സ് (22), മറ്റൂർ ചെമ്മന്തൂർ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടിൽ ഗോകുൽ (25), മറ്റൂർ കപ്രക്കാടൻ വീട്ടിൽ അഭിജിത്ത് (19), മറ്റൂർ വേലം പറമ്പിൽ ആകാശ് (20), മറ്റൂർ പയ്യപ്പിള്ളി മാർട്ടിൻ (20) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.

13 ന് രാത്രിയാണ് സംഭവം. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂർ ഭാഗത്തുള്ള റസ്‌റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെട്ടു. പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. പുലർച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടർന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതികളെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ.ഷിജി എസ്.ഐമാരായ കെ.ജെ ജോബി, പി.എസ് റെജി, പി.സദാനന്ദൻ , ഒ.എ ഉണ്ണി, എ.എസ്.ഐ പി.എ അബ്ദുൾ മനാഫ്, എസ്.എ ബിജു, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ ടി.എൻ മനോജ് കുമാർ ,രെജിത്ത് രാജൻ . ബെന്നി ഐസക്ക്, കെ.എസ് സുമേഷ്, ഷൈജു അഗസ്റ്റിൻ, എം.എ ജിംസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.