
ചൈതന‍്യാനന്ദ സരസ്വതി
ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സ്വയം പ്രഖ‍്യാപിത ആൾ ദൈവം സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ ആശ്രമത്തിൽ നിന്നും സെക്സ് ടോയ്സും അശ്ലീല ദൃശ‍്യങ്ങൾ എന്ന് കരുതുന്ന 5 സീഡികളും പൊലീസ് കണ്ടെത്തി.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു.
തെളിവെടുപ്പിന്‍റെ ഭാഗമായി അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായതിനു പിന്നാലെ ചൈതന‍്യാനന്ദയുടെ 8 കോടി രൂപയുടെ ആസ്തി മരവിപ്പിച്ചു.
പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ഉത്തരാഖണ്ഡിലെ അൽമോറ, ബാഗേശ്വർ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ചൈതന‍്യാനന്ദ സരസ്വതിയെ ആഗ്രയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 17 വിദ‍്യാർഥിനികൾ ലൈംഗാതിക്രമ പരാതി നൽകിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.